കിടപ്പു രോഗികള്‍ക്ക് വാക്സിനുമായി 'അരികെ': ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.

ഒല്ലൂക്കര:

പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'അരികെ'. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ രവി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിന ഷാജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു, വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.കെ.എസ് ജയന്തി എന്നിവര്‍ പങ്കെടുത്തു. പാലിയേറ്റീവ് നേഴ്സ് നിമ്മി, പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റെജി വി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Related Posts