കിടപ്പ് രോഗികൾക്കും ഇനി മുതൽ വാക്സിനേഷൻ.
തൃശൂർ:
ജില്ലയിൽ കിടപ്പ് രോഗികൾക്കും ഇനി മുതൽ വാക്സിനേഷൻ ലഭിക്കും. അരികെ എന്ന് പേരിട്ടിരിക്കുന്ന വാക്സിനേഷൻ ഡ്രൈവിലൂടെ തിരഞ്ഞെടുത്ത കിടപ്പിലായ മുഴുവൻ രോഗികൾക്കും വീട്ടിലെത്തിയാണ് വാക്സിൻ നൽകുക.
ജില്ലയിലെ 38 കേന്ദ്രങ്ങളിലായി അഞ്ഞൂറോളം കിടപ്പ് രോഗികൾക്ക് ആദ്യ ദിവസം വാക്സിൻ നൽകി. ജില്ലയിലെ മുഴുവൻ കിടപ്പ് രോഗികൾക്കും വാക്സിന്റെ ലഭ്യതയനുസരിച്ച് ഈ മാസം അവസാനത്തോടെ വാക്സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.