കിടപ്പ് രോഗികൾക്ക് കൊവിഡ് വാക്സിനേഷൻ വീട്ടുകളിലേക്ക് എത്തിക്കാൻ അന്തിക്കാട് ഗ്രാമപഞ്ചായത്ത്.
അന്തിക്കാട്:
അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് വാക്സിനേഷൻ കിടപ്പു രോഗികളുടെ വീട്ടിലേക്ക് എത്തിക്കുന്നതിൻ്റെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ കെ പ്രദീപ കുമാർ അധ്യക്ഷത വഹിച്ചു. അന്തിക്കാട് സി എച്ച് സി സുപ്രണ്ട് ഡോ. സുജ കെ ടി സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിങ്ങ് ചെയർപേഴസൺ അനിത ശശി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷെഫിർ പി എ, പഞ്ചായത്ത് മെമ്പർമാരായ ടി പി രഞ്ജിത് കുമാർ, സുജിത്ത് അന്തിക്കാട്, ഡി സി സി കോഡിനേറ്റർ എ വി ശ്രീവത്സൻ, കെ പ്രദീപ് എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന കാരുണ്യയുടെ വാഹനത്തിന്റെ സഹായത്തോടെയാണ് മുഴുവൻ കിടപ്പു രോഗികളുടേയും വീടുകളിൽ വാക്സിനേഷൻ എത്തിക്കുന്നത്.