കുടുംബശ്രീയുടെ രസം 2021 ൽ വൈറലായി കൃഷ്ണദിയ.

ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കലാ അഭിരുചികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കുടുബശ്രീ രംസം 2021 എന്ന പേരില്‍ മത്സര പരിപാടികൾ സംഘടപ്പിച്ചു.

തൃശ്ശൂർ:

കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച രസം 2021 എന്ന ക്രിയാത്മക പരിപാടിയുടെ ഭാഗമായി കൃഷ്ണദിയ അവതരിപ്പിച്ച വീഡിയോ ആവിഷ്‌കാരം ശ്രദ്ധേയമാകുന്നു. അന്തിക്കാട് ബ്ലോക്കിലെ താന്ന്യം ഗ്രാമപഞ്ചായത്തിലെ തരംഗിണി ബാലസഭയിലെ കൃഷ്ണദിയയാണ് വികാര നിര്‍ഭരമായ ഈ അവതരണം കാഴ്ച്ചവെച്ചത്.

കൊവിഡ് മഹാമാരിയില്‍ അച്ഛനെ നഷ്ടപ്പെട്ട കുട്ടിയുടെ വൈകാരികമായ അവതരണമാണ് 30 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയിലൂടെ കൃഷ്ണദിയ സമൂഹത്തിന് മുന്നിൽ എത്തിച്ചത്. ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരുടെ കലാ അഭിരുചികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അഞ്ചു ദിവസങ്ങളിലായി നീണ്ടു നിന്ന മത്സര പരിപാടികളാണ് കുടുബശ്രീ രംസം 2021 എന്ന പേരില്‍ സംഘടപ്പിച്ചത്. ഫോട്ടോഗ്രാഫി, വെജിറ്റബിള്‍ കാര്‍വിംഗ് ആര്‍ട്‌സ്, ഷോര്‍ട്ട് വീഡിയോ, കുക്കറി, സിനിമ ഗാനാലാപനം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

കൊവിഡ് വരുത്തിവെച്ച എല്ലാ ലംഘനങ്ങളെയും ഭേദിച്ച് ഞങ്ങളിനിയും മുന്നേറുക തന്നെ ചെയ്യും എന്ന ആത്മ ധൈര്യം കുട്ടികളില്‍ വീണ്ടെടുക്കാന്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചതിലൂടെ സാധിച്ചെന്നും കുട്ടികളുടെ പ്രതികരണം തികച്ചും എടുത്തുപറയേണ്ട ഒന്നുതന്നെയാണെന്ന് സംഘാടകര്‍ പറഞ്ഞു. ജില്ലയിലെ വിവിധ ബാലസഭകളില്‍ നിന്നുമുളള കുട്ടികള്‍ പങ്കെടുത്തു.

Related Posts