കുടുംബ സദസ് സംഘടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടകര പഞ്ചായത്ത് കമ്മറ്റി.

കൊടകര:

ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മാറ്റണം മനോഭാവം സ്ത്രീകളോട്' എന്ന മുദ്രവാക്യവുമായി കുടുംബ സദസ് സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം നടക്കുന്ന കുടുംബ സദസ്സുകളുടെ ഭാഗമായി നടത്തിയ പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ജനാധിപത്യ അസോസിയേഷൻ ഏരിയാ സെക്രട്ടറി ശ്യാം ഭവി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഫ്രാൻസിസ്, സി പി എം കൊടകര ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ആർ പ്രസാദൻ, പി ജി വാസുദേവൻ നായർ , സി പി എം കൊടകര നോർത്ത് ലോക്കൽ സെക്രട്ടറി കെ വി നൈജോ എന്നിവർ സംസാരിച്ചു.

Related Posts