കുടിവെള്ളമെത്തിക്കാൻ ഇടപെട്ട് ഡി വൈ എഫ് ഐ.

ഡി വൈ എഫ് ഐ മനക്കൊടി ചെഗുവേരയൂണിറ്റിന്റെ നേതൃത്ത്വത്തിൽ മനക്കൊടി ഒമ്പതാം വാർഡിലെ തെക്കുമുറിയിൽ പഞ്ചായത്ത് കിണർ ശുചീകരിച്ചു.

അരിമ്പൂർ: ഡി വൈ എഫ് ഐ മനക്കൊടി ചെഗുവേരയൂണിറ്റിന്റെ നേതൃത്ത്വത്തിൽ മനക്കൊടി ഒമ്പതാംവാർഡിലെ തെക്കു മുറിയിൽ പഞ്ചായത്ത് കിണർ ശുചീകരിച്ചു.

കാലങ്ങളായി ചളി നിറഞ്ഞ് കിടക്കുകയായിരുന്നു. ഏറെ ആഴമുള്ള കിണറിലിറങ്ങി ചേറെടുത്ത് താഴ്ത്തിയാണ്കിണർ വൃത്തിയാക്കിയത്. ശുചീകരണം പൂർത്തിയായതോടെ ഉറവകളിൽ നിന്ന് നല്ല രീതിയിൽ വെള്ളംവരുന്നുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പ്രദേശത്തിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇടപെടൽആശ്വാസമായി വാർഡ് മെമ്പർ കെ.രാഗേഷ് , ഡിവൈഎഫ്ഐ യൂ ണിറ്റ് സെക്രട്ടറി ഹരികൃഷ്ണൻ , മേഖലാകമ്മിറ്റി അംഗം മിഥുൻ' പി.വി, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ശക്തീധരൻ, ടി വി വിദ്യാദരൻ, അക്ഷയ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് ശുചീകരണം പൂർത്തിയായത്.

Related Posts