കുടിവെള്ള വിതരണത്തിന് തുടക്കം കുറിച്ച് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്.

സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കുടിവെള്ള വിതരണം അന്തിക്കാട്പുത്തൻക്കോവിലകം വില്ലയിൽ നിന്നും തുടക്കം കുറിച്ചു.

സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കുടിവെള്ള വിതരണം അന്തിക്കാട്പുത്തൻക്കോവിലകം വില്ലയിൽ നിന്നും തുടക്കം കുറിച്ചു.

അന്തിക്കാട് : സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സൗജന്യ കുടിവെള്ള വിതരണംഅന്തിക്കാട് പുത്തൻക്കോവിലകം വില്ലയിൽ നിന്നും തുടക്കം കുറിച്ചു. പതിമൂന്ന് വർഷക്കാലമായി മുടങ്ങാതെതുടരുന്ന കുടിവെള്ള വിതരണം ഇത്തവണ കുടിവെള്ള പ്രശ്നം രൂക്ഷമായ അന്തിക്കാട് മേഖലയിലാണ്നൽകിയത്. സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആസാ ഗ്രൂപ്പ്‌ എംഡിയുമായ സി പി സാലിഹിന്റെ നിർദേശ പ്രകാരമാണ് വെള്ളമെത്തിച്ചത്. ഇൻഷാദ്, മുസ്‌ലിം യൂത്ത് ലീഗ് നാട്ടിക മണ്ഡലം സെക്രട്ടറി ലത്തീഫ് അന്തിക്കാട്, ഷമീർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ ഏത് മേഖലയിൽ കുടിവെള്ളപ്രശ്നം ഉണ്ടായാലും ആവശ്യാനുസരണം കുടിവെള്ളമെത്തിക്കാൻ സജ്ജമാണെന്ന് ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Related Posts