കണ്ടല്‍ക്കാടൊരുക്കല്‍ പദ്ധതിയുമായി പൊയ്യ ഗ്രാമപഞ്ചായത്ത്.

വനം വന്യജീവി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ലാണ് കണ്ടല്‍ക്കാടൊരുക്കല്‍ പദ്ധതി നടപ്പിലാക്കുന്നത്.

പൊയ്യ :

കണ്ടല്‍ക്കാടൊരുക്കല്‍, പ്രകൃതിക്കായൊരു കൂടൊരുക്കല്‍ പദ്ധതിക്ക് പൊയ്യ ഗ്രാമപഞ്ചായത്തില്‍ തുടക്കം. വനം വന്യജീവി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ലാണ് കണ്ടല്‍ക്കാടൊരുക്കല്‍ പദ്ധതി നടപ്പിലാക്കുന്നത്. പുഴയോരങ്ങളെ സംരക്ഷിക്കുന്നതിനായി കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ചാലക്കുടി റേഞ്ചില്‍ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

മാള ബ്ലോക്ക് പഞ്ചായത്തിന്‍റേയും പൊയ്യ ഗ്രാമപഞ്ചായത്തിന്‍റേയും സഹകരണത്തോടെ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് കണ്ടല്‍ക്കാടുകള്‍ വെച്ച് പിടിപ്പിക്കുക. ആഡാകിന്‍റെ (ഏജന്‍സി ഫോര്‍ ഡെവലപ്പ്മെന്‍റ് ഓഫ് അക്വാകള്‍ച്ചര്‍)39.15 ഹെക്ടര്‍ ഓര്ജല മത്സ്യക്കുളങ്ങളുടെ വശങ്ങളിലാണ് പ്രത്യേകമായി തയ്യാറാക്കിയ നഴ്സറിയില്‍ മുളപ്പിച്ചെടുത്ത കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്. 2000 തൈകള്‍ കണ്ടല്‍ നേഴ്സറിയില്‍ നിന്നും അഡാക്കില്‍ വെച്ചു പിടിപ്പിക്കും.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസണ്‍ കണ്ടല്‍തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി തോമസ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം തൃശൂര്‍ ഡിവിഷന്‍ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി എം പ്രഭു, ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുമു സ്കറിയ, അഡാക് ഫാം ഡയറക്ടര്‍ മുജീബ്, ചാലക്കുടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി ആര്‍ ജോസഫ്, എ എം അഷ്റഫ്, എം പി ശശികുമാര്‍, മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts