തൃശ്ശൂർ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ കണ്ടശാംകടവ് അങ്ങാടി അടച്ചു.
കണ്ടശാംകടവ് അങ്ങാടി അടച്ചു.
കണ്ടശാംകടവ്:
തൃശ്ശൂർ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ കണ്ടശാംകടവ് അങ്ങാടി കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അങ്ങാടി ഉൾപ്പെടുന്ന വാർഡ് 16 കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി ജോൺസൺ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പുരുഷോത്തമൻ, സുധാകരൻ മണ്ടത്ര എന്നിവരുടെ സാന്നിധ്യത്തിൽ ഭക്ഷ്യ വസ്തു വില്പന നടത്തുന്ന സ്ഥാപനങ്ങൾ ഉൾപ്പടെ അടച്ചിടുകയായിരുന്നു. വരും ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളും പരിശോധനയും ഉണ്ടായിരിക്കും.