കിണര്‍ റീചാര്‍ജിങ് പദ്ധതി നടപ്പിലാക്കി ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത്.
ചേര്‍പ്പ്:
ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയുടെ ഭാഗമായി മടവാക്കര നീര്‍ത്തട പരിധിയില്‍ വരുന്ന പുത്തൂര്‍ പഞ്ചായത്തിലെ 30 ഗുണഭോക്താക്കള്‍ക്ക് കിണര്‍ റീചാര്‍ജിങ് നടപ്പിലാക്കി. ഓരോ കുടുംബത്തിനും 8000 രൂപ വെച്ച് 2.4 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്.
നീര്‍ത്തട കമ്മിറ്റി അംഗീകരിച്ച യൂസര്‍ ഗ്രൂപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. വീടുകളുടെ ടെറസില്‍നിന്ന് പാഴായി പോകുന്ന മഴവെള്ളം റീചാര്‍ജ് ചെയ്യുക വഴി പൈപ്പുകളിലൂടെ ഫില്‍റ്റര്‍ മീഡിയം അടങ്ങിയ ടാങ്കില്‍ ശേഖരിക്കുന്നു. തുടര്‍ന്ന് ഈ ജലം കിണറുകളിലേക്ക് ഒഴുക്കിവിടുന്നു. ഇതുവഴി വേനല്‍ക്കാലത്ത് കിണറുകളിലെ വെള്ളം വറ്റാതെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു.
അടുത്തടുത്ത വീടുകളില്‍ റീച്ചാര്‍ജിങ് ചെയ്യുന്നത് വഴി ഒരു വീട്ടിലെ മാത്രമല്ല, ഒരു പ്രദേശത്തെ മുഴുവന്‍ കുടിവെള്ളക്ഷാമത്തിനും പരിഹാരം കണ്ടെത്താന്‍ സാധിച്ചതായി ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണന്‍ അറിയിച്ചു.