കോതകുളത്ത്‌ സംയുക്ത ട്രേയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ചക്ര സ്തംഭന സമരം നടത്തി.

കോതകുളം:

കത്തികയറുന്ന പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി. കോതകുളം സെൻററിൽ നടന്ന സമരം ചെത്ത് തൊഴിലാളി യൂണിയൻ എ ഐ ടി യു സി മണ്ഡലം സെക്രട്ടറി എ ജി സുഭാഷ് ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി വലപ്പാട് മണ്ഡലം പ്രസിഡണ്ട് എം എം ഇക്ബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സി ഐ ടി യു നേതാവ് സോമൻ മുല്ലപ്പുള്ളി സ്വാഗതം പറഞ്ഞു. സി ഐ ടി യു ജില്ലാ ജോ: സെക്രട്ടറി ശശികല ശ്രീവൽസൻ, സി ഐ ടി യു പഞ്ചായത്ത് കമ്മിറ്റി അംഗം കണ്ണൻ പള്ളിത്തറ, ഹെഡ് ലോഡ് വർക്കേഴ്സ് സി ഐ ടി യു ഏരിയ സെക്രട്ടറി ബി കെ മണിലാൽ, ബി കെ എം യു പഞ്ചായത്ത് പ്രസിഡണ്ട് കണ്ണൻ വലപ്പാട് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പ്രവീൺ പൊയ്യാറ നന്ദി രേഖപ്പെടുത്തി.

Related Posts