കോതകുളം ബീച്ച് വേദവ്യാസ യൂണിറ്റിന്റെയും, സേവാഭാരതിയുടെയും നേതൃത്വത്തിൽ ഇരുപതാം വാർഡിലെ വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്ക് മൊബൈൽ ഫോണുകളും ടെലിവിഷനും നല്കി.

വലപ്പാട്:

വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണ്. നിർധനരായതിന്റെ പേരിൽ അതാർക്കും നിഷേധിക്കപ്പെടരുത് എന്ന ആശയം ഉയർത്തി പിടിച്ച് കോതകുളം ബീച്ച് വേദവ്യാസ യൂണിറ്റിന്റെയും, വലപ്പാട് സേവാഭാരതിയുടെയും നേതൃത്വത്തിൽ ഇരുപതാം വാർഡിലെ നിർധനരായതിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്ക് മൊബൈൽ ഫോണുകളും ടെലിവിഷനും നല്കി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർമാരായ രശ്മി ഷിജോ, അശ്വതി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രവീൺ രാമത്ത്, സുനീഷ് കോഴിപ്പറമ്പിൽ, ബൈജു പനപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. സാമ്പത്തികമായി സഹായിച്ച എല്ലാ കൂട്ടുകാർക്കും വേദവ്യാസ യൂണിറ്റ് പ്രസിഡണ്ട് ആകാശ് ഏറൻകിഴക്കാത്ത് നന്ദി അറിയിച്ചു.

Related Posts