കുന്നംകുളത്ത് ഡോമിസിലിയറി കെയർ സെന്റർ.

കുന്നംകുളത്ത് കൊവിഡ് ബാധിതർക്ക് ഡോമിസിലിയറി കെയർ സെന്റർ ഇന്ന് ആരംഭിക്കും.

കുന്നംകുളം:

കുന്നംകുളം നഗരസഭ പ്രേദേശങ്ങളിൽ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കൊവിഡ് ബാധിതർക്കായി ഡോമിസിലിയറി കെയർ സെന്റർ ഒരുക്കി. രോഗികളായി വീടുകളിൽ താമസിക്കാൻ സാധിക്കാത്തവർക്കായാണ് കുന്നംകുളത്ത് ഡോമിസിലിയറി കെയർ സെന്റർ ഒരുക്കാൻ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീന്റെ നീതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. നഗരസഭ ടൗൺ ഹാളിൽ ഇന്ന് മുതൽ ഡോമിസിലിയറി സെന്റർ ആരഭിക്കും. 60 ഓളം പേരെ ഉൾക്കൊള്ളാവുന്ന സെന്റർ ആണ് തുറന്നു പ്രവർത്തിക്കുന്നത്.

Related Posts