കാക്കാതിരുത്തിയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവീസ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കനോലി കനാലിലെ മാലിന്യക്കൂമ്പാരം വൃത്തിയാക്കി യുവജന കമ്മീഷന്‍.
പെരിഞ്ഞനം :
കേരള സംസ്ഥാന യുവജന കമ്മീഷന്‍റെ നേതൃത്വത്തില്‍ കനോലി കനാല്‍ ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തു. കാക്കാതിരുത്തിയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവീസ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലത സഹദേവന്‍, വൈസ് പ്രസിഡന്‍റ് കെ.വി.സുകുമാരന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുധ ദിലീപ്, രാജേഷ് കൂനാക്കംപ്പിള്ളി, യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ആര്‍.എല്‍.ശ്രീലാല്‍, ചിന്നു ചന്ദ്രന്‍, പൊതു പ്രവര്‍ത്തകരായ പി.മണി, പി.എ.രാമാനന്ദന്‍, സി.ഡി.സിജിത്ത്, എന്നിവര്‍ സംസാരിച്ചു. യൂത്ത് ഡിഫന്‍സ് ഫോര്‍സ് അംഗങ്ങളായ വി.എ.അനീഷ്, ടി.വി. വിപിന്‍, പി.കെ.മനുമോഹന്‍, ഒ.ജെ.ജോജി, ആര്‍.എല്‍.ജീവന്‍ലാല്‍, സൗമിത്ര് ഹരീന്ദ്രന്‍, സുമേഷ്, എന്‍.എസ്.സുജീഷ്, ഗില്‍ഡ, ഷനൂപ്, സിറില്‍.സി.സത്യന്‍, കെ.യു.ജിത്തു എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.