കപ്പ സംഭരിക്കാന്‍ കൃഷി വകുപ്പും ക്ഷീര വികസന വകുപ്പും കൈകോര്‍ക്കുന്നു.
ലോക്ക്ഡൗണ്‍ മൂലം വിപണനത്തിന് ബുദ്ധിമുട്ടുന്ന കപ്പ കര്‍ഷകരില്‍ നിന്നും കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ്പ് വഴി കപ്പ സംഭരിക്കുന്നു. അടിസ്ഥാന വില പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 12 രൂപ ലഭ്യമാക്കിയാണ് കപ്പ സംഭരിക്കുന്നത്. കൃഷി വകുപ്പിന്റെ അടിസ്ഥാനവില പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നാണ് ആദ്യ ഘട്ടത്തില്‍ സംഭരണം നടത്തുന്നത്. അടിസ്ഥാന വില പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ വിപണനത്തിനായി അതത് കൃഷി ഓഫിസര്‍മാരുമായി ബന്ധപ്പെടേണ്ടതാണെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ഹോര്‍ട്ടികോര്‍പ്പ് മുഖേന കര്‍ഷകരില്‍ നിന്നും കിലോഗ്രാമിന് 6 രൂപയ്ക്ക് സംഭരിക്കുന്ന കപ്പ ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ ക്ഷീര സംഘങ്ങളിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്കായി 7 രൂപയ്ക്ക് വിപണനവും നടത്തി വരുന്നു. കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന കപ്പ വാട്ടി ഉണക്കി കൃഷി വകുപ്പിന് നല്‍കാന്‍ താല്‍പര്യമുള്ള ഡ്രയര്‍ സംവിധാനമുള്ള വ്യക്തികളും, സ്ഥാപങ്ങളും 9037999891 എന്ന നമ്പരില്‍ ബന്ധപ്പെടുക.