ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആഗ്നേയ് ദീക്ഷിതിന് കൊടുങ്ങല്ലൂർ മലയാളി അസോസിയേഷന്റെ സഹായം.
കൊടുങ്ങല്ലൂർ:
ആഗ്നേയ് ദീക്ഷിത് (3) ചികിത്സാസഹായത്തിലേക്ക് യു കെ മലയാളി അസോസിയേഷൻ 50000 രൂപ കൈമാറി. മലയാളി അസോസിയേഷൻ പ്രതിനിധി അനീഷ് മാങ്ങാപറമ്പിലിന്റെ ഭാര്യയും അമ്മയും ചേർന്ന് തുക കൗൺസിലർ സ്മിത ആനന്ദന് കൈമാറി. കാൻസർ ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി 36 വാർഡിലെ പനങ്ങാട്ട് രാജേഷിന്റെ മകൻ ആഗ്നേയ് ദീക്ഷിതിന്റെ ചികിത്സാസഹായത്തിലേക്കാണ് തുക നൽകിയത്. കൗൺസിലർമാരായ ടി എസ്സ് സജീവൻ, രമാദേവി, ജ്യോതിലക്ഷ്മി, മാനവ സേവാ കേന്ദ്രം പ്രസിഡണ്ട് സന്തോഷ്, ലക്ഷ്മി നാരായണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.