കൂരിക്കുഴി ഒലീവ് ചാരിറ്റബിൾ സൊസൈറ്റി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
കൂരിക്കുഴി:
കൂരിക്കുഴി ഒലീവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 350 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സി പി എം ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഹാരിഷ് ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി എം ലോക്കൽ സെക്രട്ടറി എം സി ശശിധരൻ, ടി വി സുരേഷ് ബാബു, റസീന ഷാഹുൽ ഹമീദ്, സൈനുൽ ആബിദീൻ, കെ എ ജമാലുദ്ധീൻ, അജീഷ നവാസ്, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.