കൊരട്ടി പഞ്ചായത്തിലെ കൃപ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു.

കൊരട്ടി പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് ആശ്വാസമായി കൃപ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു.

കൊരട്ടി:

കൊരട്ടി പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് ആശ്വാസമായി പഞ്ചായത്തിന്റെ കൃപ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു. ലോഗോ പ്രകാശനം വൈസ് പ്രസിഡണ്ട് ഷൈനി ഷാജി നിർവ്വഹിച്ചു. പഞ്ചായത്തിലെ 256 കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. പാലിയേറ്റീവ് കെയറിന്റെയും, പഞ്ചായത്തിന് വൈസ്മെൻ ഇന്റർനാഷണൽ നൽകിയ വാഹനത്തിന്റെയും ഉദ്ഘാടനം ചാലക്കുടി എം എൽ എ, സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡണ്ട് പി സി ബിജു അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയറിനായി വൈസ്മെൻസ് ക്ലബ്ബ് സ്വന്തമായി വാഹനം നൽകി. പഞ്ചായത്തിലെ റിട്ടയറായ നഴ്സുമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും ഒരു സന്നദ്ധ ഗ്രൂപ്പ് രൂപികരിച്ച് ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കും. യോഗത്തിൽ വൈസ്മെൻ ഇന്റർനാഷണൽ ജില്ലാ ഗവർണ്ണർ ടി ആർ രഞ്ജു, സ്ഥിരം സമതി അധ്യക്ഷന്മാരായ അഡ്വ കെ ആർ സുമേഷ്, നൈനു റിച്ചു, കുമാരി ബാലൻ, കൊരട്ടി സബ് ഇൻസ്പെക്ടർ കെ എം ജോഷി, ക്ലബ് ഭാരവാഹികളായ നിജു ജോയി, ജിയോ റാഫേൽ, പ്രസിഡണ്ട് ജയേഷ് കെ എസ്, ബെസ്റ്റിൻ ജോസ്, മഞ്ജു നിജു എന്നിവർ സംസാരിച്ചു

Related Posts