കിരീടം നിലനിർത്താനിറങ്ങിയ ഇഗ സ്വിയാടെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഫ്രഞ്ച് ഓപ്പണിൽ മരിയ സക്കാരി.
പാരിസ്:
വനിതകളുടെ ക്വാർട്ടറിൽ മരിയ സക്കാരിയുടെ മിന്നൽക്കുതിപ്പ്. കിരീടം നിലനിർത്താനിറങ്ങിയ ഇഗ സ്വിയാടെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഫ്രഞ്ച് ഓപ്പണിൽ മരിയ സക്കാരി വിജയിച്ചത്. 6-4, 6-4 സ്‌കോറിനാണ് ഈ ഗ്രീക്കുകാരി ചാമ്പ്യനെ പറഞ്ഞുവിട്ടത്. ഫ്രഞ്ച് ഓപ്പണിൽ 11 ജയങ്ങളുമായി മുന്നേറുകയായിരുന്നു ഇഗ. പരിക്കും ഈ പോളണ്ടുകാരിയെ തളർത്തി. വനിതാ ക്വാർട്ടറിൽ നല്ലരീതിയിൽ തുടങ്ങിയ ഇഗയെ സക്കാരി തകർപ്പൻ വിന്നറുകളുമായി പിന്നിലാക്കുകയായിരുന്നു.