കുരുത്തോലയിൽ ചിഹ്നവും സ്ഥാനാർത്ഥിയുടെ ചിത്രവും രേഖപ്പെടുത്തി ആവേശം നിറച്ച് സ്ഥാനാർത്ഥിയുടെ ആരാധകൻ.

അഞ്ചടിയോളം വലുപ്പത്തിൽ കുരുത്തോലയിൽ തീർത്ത കൈപ്പത്തി സ്ഥാനാർഥിക്ക് സമ്മാനിച്ചത് മേള കലാകാരനായ അരുൺ കുമാറാണ്.

എറിയാട്: അഞ്ചടിയോളം വലുപ്പത്തിൽ കുരുത്തോലയിൽ തീർത്ത കൈപ്പത്തി സ്ഥാനാർഥിക്ക് സമ്മാനിച്ചത് മേള കലാകാരനായ അരുൺ കുമാറാണ് . തൃപ്രയാർ പോളി ജംഗ്‌ഷനിലെ ഓട്ടോ തൊഴിലാളിയായ സന്തോഷ് കാളകൊടുവത്താണ് ഇത്തരത്തിലൊരാശയം മുന്നോട്ട് വെച്ചത്.
പ്രകൃതി സൗഹൃദ പ്രചരണ ഉപാധികൾ വ്യാപകമാക്കുക എന്ന ആശയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സന്തോഷ് പറഞ്ഞു .
നമ്മുടെ പ്രകൃതിയുടെ സാധ്യതകൾ നാം വളരെ കുറവേ ഉപയോഗപ്പെടുത്തുന്നുള്ളു എന്നും കരകൗശല രംഗത്ത് നാടൻ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള നിരവധി സാധ്യതകൾ ഉണ്ടന്നും ഉപഹാരം സ്വീകരിച്ചുകൊണ്ട് ശോഭ സുബിൻ പറഞ്ഞു .
എറിയാട് നടന്ന ഒരു ചടങ്ങിലാണ് ഉപഹാരം കൈമാറിയത്.

ജയൻ ബോസ് .

Related Posts