കരയിലേക്ക് ഇടിച്ചു കയറിയ ബോട്ട് കടലിലിറക്കി.

വലപ്പാട് ബീച്ചിൽ കരയിലേക്ക് ഇടിച്ചു കയറിയ ബോട്ട് തിരികെ കടലിൽ ഇറക്കി.

വലപ്പാട്:

അഴീക്കോട് മുനമ്പത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോകും വഴി വലപ്പാട് ബീച്ചിൽ ഇടിച്ചു കയറിയ ബോട്ട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തിരികെ കടലിൽ ഇറക്കി. കഴിഞ്ഞ നാല് ദിവസമായി മണലിൽ കുടുങ്ങി കിടക്കുന്ന രാഗിഷമോൾ എന്ന ബോട്ടാണ് തിരികെ കടലിൽ ഇറക്കിയത്. മുനമ്പം സ്വദേശി അറമ്പിപറമ്പിൽ സതീശന്റെ ഉടമസ്ഥതയിലുള്ള ബോട്ട് പതിനാല് മത്സ്യ തൊഴിലാളികളുമായി വരുന്നതിനിടെ നിയന്ത്രണം വിട്ട് വലപ്പാട് ബീച്ചിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഒരു മത്സ്യ തൊഴിലാളിക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ബോട്ടുകളിൽ വടം കെട്ടിയും ഡ്രജറുകളും ജെ സി ബികളും ഉപയോഗിച്ച് ബോട്ട് കടലിലേക്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കൊല്ലം പട്ടം സ്വദേശിയായ ബോട്ടുടമ സേവ്യർ ബോട്ട് കടലിൽ ഇറക്കാൻ എത്തിയത്. ഇന്ന് രാവിലെ ഒൻപതരയോടെ കടലിൽ ബോട്ട് കെട്ടി വലിച്ച് ഇറക്കുകയായിരുന്നു.

Related Posts