ക്രൊയേഷ്യയെ സമനിലയിൽ കുരുക്കി ചെക്ക് റിപ്പബ്ലിക്ക് 1-1.

ഗ്ലാസ്ഗൗ:

ലൂക്കാ മോഡ്രിക്ക് ക്യാപ്റ്റനായ ക്രൊയേഷയെ സമനിലയിൽ കുരുക്കി ചെക് റിപ്പബ്ലിക്. ക്രൊയേഷ്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ മോശം പ്രകടനം നടത്തിയ മാർസെലോ ബ്രോസോവിച്ചിനെ ക്രൊയേഷ്യ കോച്ച് സ്ലാറ്റ്കോ ഡാലിക് പുറത്തിരുത്തി പകരക്കാരനായി ജോസിപ് ബ്രെക്കലോയെ കളത്തിലിറക്കിയ മത്സരത്തിൽ മാറ്റിയോ കോവാസിക്ക്നൊപ്പം ലൂക്കാ മോഡ്രിക്ക് പതിവ് സ്വാധീനം ചെലുത്താൻ ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ചെക്ക് റിപ്പബ്ലിക്ക് അവരെ സമർത്ഥമായി പിടിച്ചു കെട്ടി.

രണ്ടാം പകുതിയിൽ മോഡ്രിക്കിന് കൂടുതൽ സമയം പന്ത് ലഭിച്ചപ്പോൾ, കുറിയ പാസുകളും ഹൈബോളുകളും ക്രൊയേഷ്യയുടെ പോരാട്ടത്തിന് ഏറെ നിർണായകമായിരുന്നു.

33-ാം മിനിറ്റിൽ ഡെജൻ ലോവ്രെൻ ചെക്ക് സ്‌ട്രൈക്കർ പാട്രിക് ഷിക്കിനെ മുഖത്ത് എൽബോ ചെയ്തു. ഈ സംഭവത്തിൽ ഷിക്കിന്റെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായി. VAR മായി ആലോചിച്ച ശേഷം റഫറി കാർലോസ് ഡെൽ സെറോ ഗ്രാൻഡെ പെനാൽറ്റി നൽകി. ബയേൺ ലെവർ‌കുസെൻ ഫോർ‌വേഡ് ഷിക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് തന്റെ ടൂർണമെന്റിലെ ഗോൾ സ്‌കോറിംഗ് മൂന്നായി ഉയർത്തി.

പകുതി സമയത്ത് ക്രൊയേഷ്യ രണ്ട് മാറ്റങ്ങൾ വരുത്തി, ലൂക്ക ഇവാനുസെക്കും ബ്രൂണോ പെറ്റ്കോവിച്ചും വന്നു, പെരിസിക്കിന്റെ അത്യുഗ്രൻ ഗോളിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു മത്സരത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് ലൂക്കയും പെരിസിക്കും തുടർച്ചയായി അറ്റാക്ക് ചെയ്തെങ്കിലും ഗോൾ അന്യം നിന്നു. ചെക്ക് പ്രതിരോധം കൂടുതൽ ജാഗ്രതയോടെ സമനില പിടിച്ചു വാങ്ങി.

ഇതോടെ ക്രൊയേഷ്യ ആദ്യ പോയിന്റ്മായി റൗണ്ട് 16 സാധ്യത നിലനിർത്തി.4 പോയിന്റുമായി ഗ്രൂപ്പിൽ ഇംഗ്ലണ്ടും ചെക്കും ഏറ്റുമുട്ടുമ്പോൾ ഓരോ പോയിന്റുള്ള സ്ക്കോട്ലാൻഡും ക്രൊയേഷ്യയുമാണ് പരസ്പരം ഏറ്റുമുട്ടുക.

ഇക്ബാൽ മുറ്റിച്ചൂർ.

Related Posts