ആദ്യ സർവീസ് ജൂൺ 21 ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും.
കേരളത്തിന്റെ വാണിജ്യ രംഗത്തിന് ഉണർവേകാൻ ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് തുടക്കം കുറിക്കുന്നു.
കൊച്ചി:
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'റൗണ്ട് ദ കോസ്റ്റ്' എന്ന കമ്പനിയുടെ 'എം വി ഹോപ്പ് സെവൻ' എന്ന കപ്പൽകേരളത്തിന്റെ വാണിജ്യ രംഗത്തിന് ഉണർവേകാൻ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് തുടക്കം കുറിക്കുന്നു. ആദ്യ സർവീസ് ജൂൺ 21-ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും. വൈകാതെ കൊല്ലം തുറമുഖത്തേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ടര വർഷത്തിന് ശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ടെയ്നർ ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നത്. നേരത്തെ പല കമ്പനികളും ഇത്തരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും ചില തർക്കങ്ങളെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയായിരുന്നു.സ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് തുടക്കം കുറിക്കുന്നു. ആദ്യ സർവീസ് ജൂൺ 21-ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും. വൈകാതെ കൊല്ലം തുറമുഖത്തേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ടര വർഷത്തിന് ശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ടെയ്നർ ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നത്. നേരത്തെ പല കമ്പനികളും ഇത്തരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും ചില തർക്കങ്ങളെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
106 ടി ഇ യു കണ്ടെയ്നർ ശേഷിയുള്ള കപ്പലാണിത്. ആദ്യഘട്ടത്തിൽ 50 ടി ഇ യു കണ്ടെയ്നറുകളുമായിട്ടായിരിക്കും സർവീസ്. കൊച്ചി ഒഴികെയുള്ള തുറമുഖങ്ങൾ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്.
ഇന്ത്യയുടെ വിവിധ മേഖലകളിൽനിന്നും വിദേശത്തു നിന്നും കൊച്ചിയിലേക്ക് എത്തുന്ന കപ്പലുകളിൽനിന്ന് മലബാർ ഭാഗത്തേക്കും അഴീക്കൽ ഭാഗത്തേക്കുമുള്ള കണ്ടെയ്നറുകളുടെ കൈമാറ്റത്തിനാണ് ഹോപ്പ് സെവൻ സർവീസ് ഉപയോഗിക്കുക. നിലവിൽ റോഡ് മാർഗമാണ് ഇത്തരത്തിൽ ചരക്കുനീക്കം നടക്കുന്നത്. മലബാർ മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികൾക്കായിരിക്കും കപ്പൽ സർവീസ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക.