കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള വർഷക്കാല പച്ചക്കറി പദ്ധതി ചേർപ്പിൽ.
ചേർപ്പ്:
കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള വർഷക്കാല പച്ചക്കറി കൃഷിയുടെ ചേർപ്പ് ഏരിയാതല ഉദ്ഘാടനം നടന്നു. കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം പി ആർ വർഗ്ഗീസ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ചേർപ്പ് ഏരിയ കമ്മിറ്റി അംഗം എൻ എ പീതാംബരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷക സംഘം ഏരിയ സെക്രട്ടറി ചാഴൂർ ഗ്രാമപഞ്ചായത്ത് അംഗം മോഹൻദാസ്, താന്ന്യം പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗം എ എസ് ദിനകരൻ, ഏരിയാ കമ്മിറ്റി അംഗം സിബിൻ സി ബാബു, പച്ചക്കറി കൃഷി ജില്ലാ കൺവീനർ ഡോ. ശെൽവം, സുരേഷ് താനാപറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.