കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം.
കേരള ഖാദി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാല്‍ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാറില്‍ നിന്ന് തുക അനുവദിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 82,06,000 രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി. തുക ഖാദി സ്ഥാപനങ്ങള്‍ മുഖേന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്ന് ബോര്‍ഡ് അറിയിച്ചു.