6 പേർക്ക് സമഗ്ര സംഭാവനാ പുരസ്‌കാരം. ആര്‍ ഉണ്ണിക്കും, പി എഫ് മാത്യൂസിനും, ഇന്നസെന്റിനും പുരസ്കാരം.
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം.

തൃശൂര്‍: 2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. ചെറുകഥയ്ക്കുള്ള പുരസ്കാരം ഉണ്ണി ആറിന്റെ വാങ്കിനും കവിത പുരസ്കാരം ഒ പി സുരേഷിനുമാണ്. സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധികരിച്ച വാങ്ക് എന്ന കഥ അടങ്ങുന്ന സമാഹാരത്തിനാണ് ഉണ്ണി ആര്‍ പുരസ്‌കാരത്തിന് അര്‍ഹനാ യത്. താജ്മഹൽ എന്ന കവിതയാണ് ഒ പി സുരേഷിനെ അവാർഡിന് അർഹനാക്കിയത്. പി എഫ് മാത്യൂസിനാണ് നോവൽ പുരസ്‌കാരം. അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്കാരം. ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാ വിവരണത്തിന് വിധു വിൻസൻ്റിന് പുരസ്കാരം.
ഹാസ്യസാഹിത്യം ഇന്നസെന്റിനാണ്. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാർഡ്. ദ്വയം എന്ന നാടകത്തിന് ശ്രീജിത്ത് പൊയിൽക്കാവിനും പുരസ്കാരമുണ്ട്. കെ കെ കൊച്ച്, മാമ്പുഴ കുമാരന്‍, കെ ആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെ എസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. മുപ്പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരം.
ജീവചരിത്രം കെ രഘുനാഥന്‍, വിവര്‍ത്തനം അനിത തമ്പി, സംഗീത ശ്രീനിവാസന്‍, സാഹിത്യവിമര്‍ശനം പി സോമന്‍, ബാലസാഹിത്യം പ്രിയ എ എസ്, വൈജ്ഞാനികസാഹിത്യം ഡോ. ടി കെ ആനന്ദി എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍.