കൊറോണ പ്രതിരോധ വാക്സിനേഷൻ നടത്തിയ വിദേശികൾക്ക് കുവൈറ്റിലേക്ക് പ്രവേശനത്തിന് അനുമതി നൽകാൻ മന്ത്രി സഭാ തീരുമാനം.
കുവൈറ്റ്:
കൊറോണ പ്രതിരോധ വാക്സിനേഷൻ നടത്തിയ വിദേശികൾക്ക് കുവൈറ്റിലേക്ക് പ്രവേശനത്തിന് അനുമതി നൽകാൻ മന്ത്രി സഭാ തീരുമാനം എടുത്തു. ആഗസ്റ്റ് മാസം ആദ്യം മുതലായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. കുവൈറ്റിൽ അംഗീകരിച്ച ആസ്ട്രാ സെനേക്ക, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ മുതലായ വാക്സിനുകൾ സ്വീകരിച്ച വിദേശികൾക്ക് ആയിരിക്കും പ്രവേശനം അനുവദിക്കുക. കഴിഞ്ഞ ദിവസം കൊറോണ എമർജ്ജൻസി കമ്മിറ്റി നൽകിയ ശുപാർശ്ശ പ്രകാരമാണ് മന്ത്രി സഭ അനുമതി.