കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കരാത്തെ സമ്മർക്യാമ്പ്‌ ടി എസ്‌ ജി എ സ്റ്റേഡിയത്തിൽ ആരംഭിച്ചു.

തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലും കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷനും ടി എസ്‌ ജി എ കരാത്തെ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കരാത്തെ സമ്മർക്യാമ്പ്‌ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടി എസ്‌ ജി എ സ്റ്റേഡിയത്തിൽ ആരംഭിച്ചു.

തൃപ്രയാർ: തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലും കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷനും ടി എസ്‌ ജി എ കരാത്തെ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കരാത്തെ സമ്മർക്യാമ്പ്‌ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടി എസ്‌ ജി എ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
തൃശൂർ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സാംബശിവൻ ഉദ്ഘാടനം ചെയ്തു. ഗോജുക്കാൻ പ്രസിഡണ്ടും ചീഫ് ഇൻസ്ട്രക്ടറുമായ ഷിഹാൻ മധു വിശ്വനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻസായ് സുനിൽ സ്വാഗതം പറഞ്ഞു. കരാത്തെ എന്ന കലയെ കൂടുതൽ ജനകീയമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ട് കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷൻ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സാംബശിവന് ഓണററി ബ്ലാക്ക്ബെൽറ്റ് നൽകി ആദരിച്ചു. ടി എസ്‌ ജി എ സെക്രട്ടറി രഞ്ജിത് ആശംസകൾ അറിയിച്ച് സംസാരിച്ചു. ഗോജുക്കാൻ ട്രഷറർ സെൻസായ് സൂരജ് നന്ദി പറഞ്ഞു. ക്യാമ്പിനോടനുബന്ധിച്ച് കൊറോണയെക്കുറിച്ച് ഒരു ബോധവൽകരണ ക്ലാസ് ലുലു സി എഫ് എൽ ടി സി മെഡിക്കൽ ഓഫീസർ ഡോ. തമ്മനയുടെ നേതൃത്വത്തിൽ നടന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി ശാരീരിക ക്ഷമത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കുട്ടികളെ സ്പോർട്സ് കരാത്തെയിലൂടെ തിരിച്ചുകൊണ്ടുവരാനാണ് ഈ പരിശീലനം ലക്ഷ്യമാക്കുന്നത്. ഏപ്രിൽ 18 മുതൽ ഒരു മാസക്കാലമാണ് ക്യാമ്പ് നടത്തുന്നത്.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9744453509 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.


ജയൻ ബോസ്.



Related Posts