കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അമേരിക്ക.

കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കൻ പ്രസിഡന്റ്.

വാഷിംഗ്ടൺ:

ലോകത്താകമാനം 30 ലക്ഷം ജീവനുകൾ കവർന്ന കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇത്തരം കാര്യങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം കൈമാറേണ്ടതാണ്. അതേസമയം ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നു വെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടുവെന്നും വിവരം.

കൊവിഡ് വൈറസിന്റെ തുടക്കം ലാബില്‍ നടന്ന അപകടത്തെ തുടര്‍ന്നാണോ വൈറസ് ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണോ എന്നുള്ളതും അന്വേഷണ പരിധിയിലുണ്ട്. അന്വേഷണത്തിന്റെ രഹസ്യ വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടത് അസാധാരണ നടപടിയാണ്.

Related Posts