കലക്ടര്‍ക്ക് കത്തയച്ചു : നിവേദിതയ്ക്കും നിരഞ്ജനയ്ക്കും പഠിക്കാന്‍ ടാബ് എത്തി.

ചാഴൂർ :

ചാഴൂരിലെ വീട്ടില്‍ നിന്ന് നിവേദിതയെന്ന ആറാം ക്ലാസുകാരി ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് ഒരു കത്തയച്ചു. ഉണ്ടായിരുന്ന പഴയ ഫോണ്‍ കേടായി, പുതിയത് വാങ്ങാന്‍ പണമില്ല. ഒരു പഴയ ഫോണെങ്കിലും പഠനത്തിനായി ലഭിക്കുമോ എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്ത് ലഭിച്ചതിന് പിന്നാലെ കലക്ടര്‍ ചാഴൂരിലെ വീട്ടില്‍ നേരിട്ടെത്തി കുട്ടികള്‍ക്ക് പഠിക്കാനായി ടാബ് നല്‍കി. കുട്ടികളുടെ സ്ഥിതഗതികള്‍ കഴിഞ്ഞ ദിവസം വില്ലേജ് അധികൃതര്‍ നേരിട്ടെത്തി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടറുടെ സന്ദര്‍ശനം. നിവേദിത അന്തിക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ ആറാം ക്ലാസിലും നിരഞ്ജന മറ്റൊരു സ്‌കൂളില്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇവരുടെ അച്ഛന്‍ രമേഷ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. അമ്മ സിജിക്ക് ഒരു തുണക്കടയിലുമാണ് ജോലി. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ തങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായമായി ടാബ് എത്തിച്ച് നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് ഇരു കുട്ടികളും പറഞ്ഞു.

Related Posts