കൊലപാതക രാഷ്ട്രീയത്തിന് സി പി എം കനത്ത വില നൽകേണ്ടി വരും സി എ മുഹമ്മദ് റഷീദ് .

പ്രത്യയശാസ്ത്രപരമായ വിയോജിപ്പിനെ ആശയപരമായി നേരിടുന്നതിന് സി പി എമ്മിന്

ഒരിക്കലും ആകില്ലെന്ന് സമൂഹത്തെ ഒരിക്കൽ കൂടെ ബോധ്യപ്പെടുത്തുന്നതാണ് പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലൂടെ കമ്മ്യൂണിസ്റ്റുകൾ നടത്തിയതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് സി എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

തൃപ്രയാർ : പ്രത്യയശാസ്ത്രപരമായ വിയോജിപ്പിനെ ആശയപരമായി നേരിടുന്നതിന് സി പി എമ്മിന്
ഒരിക്കലും ആകില്ലെന്ന് സമൂഹത്തെ ഒരിക്കൽ കൂടെ ബോധ്യപ്പെടുത്തുന്നതാണ് പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലൂടെ കമ്മ്യൂണിസ്റ്റുകൾ നടത്തിയതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് സി എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

ബോംബ് എറിഞ്ഞും കൊലപ്പെടുത്തിയും രാഷ്ട്രീയ പ്രതിയോഗികളെ അവസാനിപ്പിക്കാമെന്ന കമ്മ്യൂണിസ്റ്റ് ശൈലിക്ക് സി പി എം കനത്ത വില നൽകേണ്ടി വരും . ജനങ്ങളെ കബളിപ്പിച്ച് വോട്ട് തട്ടിയെടുക്കുന്നതിനു വേണ്ടി താൽക്കാലികമായി നിർത്തിവെച്ച കൊലപാതക രാഷ്ട്രീയത്തിലേക്കുള്ള സി പി എമ്മിൻ്റെ തിരിച്ചുവരവ് അപകടകരവും പ്രതിഷേധാർഹവുമാണ് .

പാനൂരിലെ മൻസൂറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഹമ്മദ് റഷീദ്. നിയോജക മണ്ഡലം പ്രസിഡണ്ട് പി എ നിയാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ്, നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ അഷറഫ് അലി, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് അന്തിക്കാട്, ആർ എം മനാഫ്, ഫൈസൽ തളിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

ഇക്ബാൽ മുറ്റിച്ചൂർ .

Related Posts