കുളമ്പു രോഗത്തിനുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു.
അന്തിക്കാട്:
കുളമ്പു രോഗത്തെ പ്രതിരോധിക്കാന്‍ കന്നുകാലികള്‍ക്ക് അന്തിക്കാട് പഞ്ചായത്ത് വാക്‌സിനേഷന്‍ ആരംഭിച്ചു. കുളമ്പു രോഗത്തിനുള്ള 100 ഡോസ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ മാടുകള്‍ക്ക് നല്‍കുന്നത്. അന്തിക്കാട് പഞ്ചായത്തിലെ ക്ഷീരകര്‍ഷകനായ നന്ദന്റെ വീട്ടിലെത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാര്‍ വാക്‌സിനേഷന്‍ വിതരണോദ്ഘാടനം നിർവ്വഹിച്ചു. അന്തിക്കാട് വെറ്ററിനറി പോളി ക്ലിനിക് സൂപ്രണ്ട് ഡോ ഡീന, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ പ്രദീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ശരണ്യ രജനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.