കഴിമ്പ്രത്ത് കൊവിഡ് ബാധിതരുടെ വീടുകളിലേക്ക് പച്ചക്കറികളും കിഴങ്ങ് വർഗ്ഗങ്ങളും നൽകി.
കഴിമ്പ്രം:
കഴിമ്പ്രം വാഴപ്പുള്ളി ഉണ്ണിരിക്കുട്ടിയുടെ മക്കളായ ഉണ്ണികൃഷ്ണനും സുരേഷ് ബാബുവുമാണ് വീട്ടുവളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളും കിഴങ്ങും വാർഡ് മെമ്പർ ഫാത്തിമ സലീമിന് കൈമാറിയത്. വലപ്പാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ കൊവിഡ് രോഗികൾക്ക് ഭക്ഷണത്തിനായി ഉപയോഗിക്കാൻ വേണ്ടി കൊള്ളി, ചേന, നാളികേരം, പപ്പായ, ജാതിക്ക എന്നിവയാണ് കൈമാറിയത്. വാർഡിലെ ആർ ആർ ടി അംഗങ്ങളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.