കഴിമ്പ്രത്ത് പെട്രോൾ വില വർദ്ധനവിന് എതിരെ മുസ്ലിംലീഗ് പ്രതിഷേധ സായഹ്നം സംഘടിപ്പിച്ചു.
കഴിമ്പ്രം:
പെട്രോൾ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് കഴിമ്പ്രം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഒരു മാസത്തിൽ തന്നെ പതിനാറു പ്രാവശ്യം വില വർദ്ധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ഇത്തരം നടപടിയിലൂടെ പ്രതിസന്ധികൾ നിറഞ്ഞ ഈ കാലഘട്ടത്തിലും രാജ്യത്തെ ജനങ്ങളെ കേന്ദ്രസർക്കാർ തീരാദുരിതത്തിലേക്ക് തള്ളി വിടുകയാണെന്നും ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ പെട്രോളിൻറ നികുതി കുറച്ചിട്ടെങ്കിലും വില വർദ്ധനവ് പിടിച്ചു കെട്ടാൻ സംസ്ഥാന സർക്കാർ തുനിയണമെന്നും ഈ കാര്യത്തിൽ മൗനം വെടിയണമെന്നും മുസ്ലിംലീഗ് പ്രതിഷേധ സായാഹ്നത്തിൽ ആവശ്യമുയർന്നു.
അലി കഴിമ്പ്രത്തിൻറ അധ്യക്ഷതയിൽ ചേർന്ന സായാഹ്ന ധർണ്ണ മുസ്ലിംലീഗ് ജില്ലാ കൗൺസിലർ അംഗം ആർ എം മനാഫ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് എ എ മുഹമ്മദ് ഹാരിസ്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം വലിയകത്ത്, മുഹമ്മദ് ഗസ്സാലി എൻ എ, തമീംഗസ്നി എൻ എ, അജ്മൽ പി ജെ, അനസ് പി എൻ, ഹസ്സൻ പി ഐ, അൽസാബിത് പി എൻ, പി ഐ അബ്ദുൽ കരീം, അബ്ദുൽ ജബ്ബാർ പോക്കാക്കില്ലത്ത്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.