കഴിമ്പ്രം മേഖല മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ കാവുങ്ങൽ മുഹമ്മദ് ഹാജി, പി കെ കുഞ്ഞി മുഹമ്മദ് ഹാജി അനുസ്മരണ യോഗം നടത്തി.

കഴിമ്പ്രം:

മുസ്ലിംലീഗ് വലപ്പാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് കാവുങ്ങൽ മുഹമ്മദ് ഹാജിയുടെയും മുസ്ലിംലീഗ് കഴിമ്പ്രം മേഖല മുൻ പ്രസിഡണ്ട് എടമുട്ടം സർവീസ് കോപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ കുഞ്ഞി മുഹമ്മദ് ഹാജിയുടെയും നിര്യാണത്തിൽ കഴിമ്പ്രം മേഖല മുസ്ലിംലീഗ് അനുസ്മരണ യോഗം നടത്തി. യോഗം മുസ്ലിംലീഗ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ അഷ്റഫ് അലി ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം യൂത്തുലീഗ് വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് എ എ മുഹമ്മദ് ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി.

യോഗത്തിൽ ഡി സി സി ജില്ലാ വൈസ് പ്രസിഡണ്ട് ടി യു ഉദയൻ, പഞ്ചായത്ത് മുൻ മെമ്പർ ഐ വി സുന്ദരൻ, മുസ്ലിം ലീഗ് ജില്ലാ കൗസിലർ ആർ എം മനാഫ്, അജ്മാൻ കെ എം സി സി, മുൻ ജില്ലാ ട്രഷറർ ഷംസുദ്ദീൻ അമ്പലത്ത് വീട്ടിൽ, മുസ്ലിം ലീഗ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി എം ബഷീർ, കരീം വലിയകത്ത്, പി ഐ അബ്ദുൽ കരീം, എം എസ് എഫ് കഴിമ്പ്രം മേഖല പ്രസിഡണ്ട് തമീംഗസ്നി, സെക്രട്ടറി പി എൻ അനസ്, ഉസ്താദ് എ എസ്, അഹമ്മദ് ഫൈസി, സി കെ ഹുസൈൻ മാസ്റ്റർ, മുസ്ലിം ലീഗ് മേഖല സെക്രട്ടറി അലി കഴിമ്പ്രം, കബീർ എടവഴിപുറത്ത് എന്നിവർ സംസാരിച്ചു.

Related Posts