കഴിമ്പ്രം വട്ടപ്പരത്തി താലാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടത്തി.
വലപ്പാട്:
കൊവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന 350 ഓളം നിർധനരായ കുടുംബങ്ങൾക്കാണ് കഴിമ്പ്രം വട്ടപ്പരത്തി താലാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളുടെ സഹായത്തോടെ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്. വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രഹർഷൻ, താലാ ഘോഷ കമ്മറ്റി ഭാരവാഹികളായ സുധാകരൻ നെടിയിരിപ്പിൽ, ലോഹി ദാക്ഷൻ പള്ളത്ത്, കുട്ടൻ ആളൂ പറമ്പിൽ, രാജീവൻ പനയ്ക്കൽ, ഷാജി വടുക്കെട്ടിൽ, ഷൈജു തെക്കിനിയേടത്ത്, നകുലൻ എന്നിവർ സന്നിഹിതരായിരുന്നു.