കഴിമ്പ്രം വിദ്യാലയത്തിലെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് സ്മാർട്ട്ഫോണുകളും പഠനസാമഗ്രികളും നൽകി.

കഴിമ്പ്രം:

വി പി എം എസ് എൻ ഡി പി എച്ച് എസ്സ് എസ്സ് കഴിമ്പ്രം വിദ്യാലയത്തിലെ അധ്യാപകരാണ് തങ്ങളുടെ വിദ്യാലയത്തിൽ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് സ്മാർട്ട്ഫോണുകളും പുസ്തകം ഉൾപ്പടെയുള്ള പഠനസാമഗ്രികൾ നൽകിയത്.

കുട്ടികളിൽ പഠന സൗകര്യമില്ലാത്തവരുടെ കണക്കെടുപ്പിൽ ആണ് ഇവരുടെ അവസ്ഥ അറിഞ്ഞ വിദ്യാലയ അധികൃതർ ചൂലൂർ യോഗിനി മാതാ ബാലികാശ്രമത്തിൽ നിന്നും ചാലക്കുടി ട്രൈബൽ ഓഫീസിലെ മുകേഷിൽ നിന്നും അട്ടപ്പാടിയിലെ ഊരുകൾ ചോദിച്ചറിഞ്ഞു അധ്യാപർ നേരിട്ടെത്തി രക്ഷിതാക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ തയ്യാറാകുകയായിരുന്നു. സ്മാർട്ട്‌ ഫോൺ പദ്ധതിയുടെ ഭാഗമായാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

അട്ടപ്പാടി മാമനയൂർ, മേലെ സാമ്പാർകോട് ഊര് എന്നിവിടങ്ങളിലെ നിവാസികളായ എട്ട്, ഒൻപത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് നോഡൽ ഓഫീസർ പ്രശാന്ത് മാസ്റ്റർ, സ്റ്റാഫ്‌ സെക്രട്ടറി മുജീബ് മാസ്റ്റർ എന്നിവർ സ്മാർട്ട്‌ ഫോണുകൾ, പാഠപുസ്തകങ്ങൾ, എസ് എൻ ഡി പി യോഗത്തിന്റെ ഗുരുകാരുണ്യ പദ്ധതിയുടെ ഭാഗമായി നോട്ട് പുസ്തകങ്ങളും മറ്റു പഠനസാമഗ്രികളുമായി കുട്ടികൾ താമസിക്കുന്നിടത്തു എത്തിച്ചേർന്നത്.

Related Posts