കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജ രാജേശ്വരി ക്ഷേത്രത്തിൽ സർപ്പബലി നടന്നു.
കഴിമ്പ്രം:
കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജ രാജേശ്വരി ക്ഷേത്രത്തിൽ വർഷം തോറും മിഥുനമാസത്തിലെ ആയില്യം നാളിൽ നടത്തിവരുന്ന സർപ്പബലി നടന്നു. ചടങ്ങുകൾക്ക് ഇടച്ചാലിൽ ലാലപ്പൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തിയ ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ വി ആർ രാധാകൃഷ്ണൻ, വി യു ഉണ്ണികൃഷ്ണൻ, വി കെ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.