കഴിമ്പ്രം സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് പൂർവ്വ വിദ്യാർത്ഥികൾ പിൻഗാമികൾക്ക് മൊബൈൽ ഫോണുകൾ നൽകി.

കഴിമ്പ്രം:

വി. പി. എം. എസ്. എൻ. ഡി. പി. എച്. എസ് സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് 2008-10 ബാച്ച് ലെ പൂർവ്വവിദ്യാർത്ഥികൾ ചേർന്ന് പിൻഗാമികൾക്ക് 7 മൊബൈൽ ഫോണുകൾ നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന തീരദേശത്തെ മികച്ച സ്കൂളാണ് കഴിമ്പ്രം സ്കൂൾ. പൂർവവിദ്യാർഥികൾ ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക നടാഷക്ക് കൈമാറി, പൂർവ വിദ്യാർത്ഥികളെ പ്രതിനിധികരിച്ചു കൊണ്ട് ശില്പ സോമൻ, ശ്രീജിൽ എ. എസ്. ബിനീഷ് ബാബു, ആകാശ്. ഇ. പി പ്രിൻസിപ്പൾ ഒ. വി സാജു അദ്ധ്യാപകരായ സിദ്ധു ടീച്ചർ, പ്രശാന്ത് മാസ്റ്റർ മുജീബ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Related Posts