സി പി ഐ എം കഴിമ്പ്രം സൗത്ത് ബ്രാഞ്ചിന്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

കഴിമ്പ്രം:

2020 - 2021 അധ്യായന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വലപ്പാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ വിദ്യാർത്ഥികളെ സി പി ഐ എം കഴിമ്പ്രം സൗത്ത് ബ്രാഞ്ചിന്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത്‌ വികസന - കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രില്ല സുധി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സന്ധ്യ കെ വി, ബ്രാഞ്ച് സെക്രട്ടറി പി എസ് നിമോദ്, സീതാരാജൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts