കഴിമ്പ്രം ഹൈസ്കൂൾ 1987-88 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

കഴിമ്പ്രം ഹൈസ്കൂൾ 1987-88 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയിൽ രൂപീകൃതമായ നൊസ്റ്റാൾജിയ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കണിക്കൊന്ന തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി സംരക്ഷണ ദിനാചരണം നടത്തി.

കഴിമ്പ്രം:

പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കും വിധമുള്ള മനുഷ്യന്റെ ഇടപെടലുകൾ നമ്മുടെ സംസ്ഥാനത്ത് ഉൾപ്പെടെ വലിയ കാലാവസ്ഥ വ്യതിയാനങ്ങളും ദുരന്തങ്ങളും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകരുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ്, നൊസ്റ്റാൾജിയ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് 'വീട്ടു വളപ്പിൽ ഒരു കണിക്കൊന്ന' എന്ന ആശയവുമായി 2021 ജൂണ് 5 പരിസ്ഥിതി ദിനത്തിൽ നൊസ്റ്റാൾജിയ സുഹൃത്തുക്കളുടെ വീടുകളെ കേന്ദ്രീകരിച്ച് കണിക്കൊന്ന തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ടുള്ള സംരംഭത്തിന് തുടക്കം കുറിച്ചത്.

സാധാരണയായി പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ട് പരിപാലനമില്ലാതെ നശിച്ചു പോകുന്ന സ്ഥിതിയില്ലാതിരിക്കുന്നതിനുവേണ്ടിയുള്ള ജാഗ്രത സമിതിയടക്കം ആസൂത്രണം ചെയ്തുകൊണ്ടാണ് നൊസ്റ്റാൾജിയ ഈ സംരംഭവുമായി മുന്നോട്ടുപോകുന്നത്.

പ്രജോദ് നെല്ലിപ്പറമ്പിലിന്റെ വീട്ടു വളപ്പിൽ കാണിക്കൊന്ന തൈ നട്ടു കൊണ്ട് നൊസ്റ്റാൾജിയ കൂട്ടായ്മയുടെ പരിസ്ഥിതി ദിനാചരണത്തിന് ഔപചാരികമായി തുടക്കം കുറിച്ചു. തുടർന്ന് നൊസ്റ്റാൾജിയ കുടുംബങ്ങൾക്ക് കണിക്കൊന്ന തൈകളും അതിനാവശ്യമായ വളവും വിതരണം ചെയ്തു. എൻ ഡി വേണു, റോബിൾ ലാൽ, പ്രജോദ് നെല്ലിപ്പറമ്പിൽ, ടി വി ശരവണൻ, എൻ വി സൗമ്യൻ എന്നിവർ നേതൃത്വം നൽകി.

Related Posts