പറ്റ്ന എയിംസില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനാണ് കുട്ടികളിൽ പരീക്ഷിക്കുന്നത്.
കോവാക്‌സിൻ കുട്ടികളിൽ പരീക്ഷിച്ച് തുടങ്ങി.
ന്യൂഡൽഹി:
തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ പറ്റ്ന എയിംസില്‍ കുട്ടികളിൽ പരീക്ഷിച്ച് തുടങ്ങി. പതിമൂന്നുകാരനിലാണ് ആദ്യ ഡോസ് കുത്തിവെച്ചത്. 2 മുതൽ 18 വയസ്സ് പ്രായമുള്ള 80 ഓളം കുട്ടികളിൽ പരീക്ഷിക്കുമെന്ന് എയിംസ് സൂപ്രണ്ട് ഡോ. സി എം സിങ് അറിയിച്ചു. കൂടാതെ മഹാരാഷ്ട്രയിലെ പൊതുമേഖലാ സ്ഥാപനമായ ഹഫ്‌കിൻ ബയോഫാം കോവാക്‌സിൻ ഉൽപ്പാദനത്തിന് ഒരുങ്ങുന്നു. ഭാരത് ബയോടെക്കുമായുള്ള സാങ്കേതിക കൈമാറ്റ ധാരണയിലൂടെയാകും വാക്‌സിൻ ഉൽപ്പാദനം.