കൊവാക്‌സിൻ ഫലപ്രദമെന്ന് ഐ സി എം ആർ.

കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെയും നിര്‍വീര്യമാക്കുമെന്ന് ഐ സി എം ആര്‍.

ന്യൂഡൽഹി:

ഭാരത് ബയോടെക് നിർമിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസിനെ നിർവീര്യമാക്കുമെന്ന് ഐ സി എം ആർ അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വൈറസിനെ കൂടാതെ മറ്റു വ്യതിയാനങ്ങളെയും നിർവീര്യമാക്കാൻ കൊവാക്‌സിന് കഴിയുമെന്ന് ഐ സി എം ആർ എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമീരൻ പാണ്ഡെ പറഞ്ഞു. യു കെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്കു പുറമേ ഇരട്ട വ്യതിയാനം വന്ന വകഭേദവും ഇന്ത്യയിൽ പലയിടത്തും കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ 1189 പേർക്കാണ് ഈ വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് ഇന്ത്യൻ ജീനോമിക് കൺസോർഷ്യം അറിയിക്കുന്നത്.

Related Posts