കൊവിഡിൽ അനാഥമായ കുട്ടികളുടെ ക്ഷേമപദ്ധതിയുടെ നടപടിക്രമം തയ്യാറാക്കാൻ കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ.
ന്യൂഡൽഹി:
കൊവിഡ് അനാഥമാക്കിയ കുട്ടികളുടെ ക്ഷേമപദ്ധതിയുടെ നടപടിക്രമം തയ്യാറാക്കാൻ കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ. കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് ‘പി എം കെയര്‍’ വഴിയുള്ള ക്ഷേമപദ്ധതിയുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. നടപടിക്രമം തയ്യാറാക്കൽ പുരോഗമിക്കുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാഭാട്ടി കോടതിയെ അറിയിച്ചു. വേനലവധിക്കു ശേഷം വിഷയം പരിഗണിക്കുമ്പോൾ നടപടിക്രമം അറിയിക്കണമെന്ന് ജസ്‌റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.