കൊവിഡ്‌ അനാഥരാക്കിയ കുട്ടികളുടെ പഠനം മുടങ്ങരുത് ; സുപ്രീംകോടതി.

സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി.

ന്യൂഡൽഹി:

കൊവിഡ്‌ കാരണം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന്‌ സുപ്രീംകോടതി. കൊവിഡ്‌ മൂലം രാജ്യത്ത്‌ 26,176 കുട്ടികളാണ് അനാഥരായത്. 3621 കുട്ടികൾ അനാഥരായപ്പോൾ 274 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. ഈ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാൻ ആരെയും അനുവദിക്കരുത്. കുട്ടികളുടെ പേരിൽ പണപ്പിരിവ്‌ നടത്തുന്നവർക്കെതിരെ നടപടി എടുക്കണം. ഇവര്‍ക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ക്ഷേമപദ്ധതികൾ രൂപീകരിക്കണം. ജില്ലാ ബാലാവകാശ സംരക്ഷണ സമിതികൾ കുട്ടികളുടെ സാഹചര്യം നിരീക്ഷിക്കണമെന്നും ചൈൽഡ്‌ വെൽഫെയർ കമ്മിറ്റികൾ പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Related Posts