വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കോവിഡ് കെയര്‍ സെന്ററിലേക്ക് ക്യാപ്റ്റന്‍ ലക്ഷ്മി സഗാള്‍ കാരുണ്യ കേന്ദ്രത്തിന്റെ ധനസഹായം ലഭിച്ചു.
കോവിഡ് കെയര്‍ സെന്ററിലേക്ക് ക്യാപ്റ്റന്‍ ലക്ഷ്മി സഗാള്‍ കാരുണ്യ കേന്ദ്രത്തിന്റെ ധനസഹായം.

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കോവിഡ് കെയര്‍ സെന്ററിലേക്ക് ക്യാപ്റ്റന്‍ ലക്ഷ്മി സഗാള്‍ കാരുണ്യ കേന്ദ്രത്തിന്റെ ധനസഹായം ലഭിച്ചു. ട്രസ്റ്റിനുവേണ്ടി സി.പി.ഐ (എം) നാട്ടിക ഏരിയ സെക്രട്ടറി ഹാരിസ് ബാബു തുക വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസിക്ക് കൈമാറി. പഞ്ചായത്തിന്റെ വനിത ഡൊമിസിലിയിറി കേന്ദ്രത്തിലെ രോഗികള്‍ക്ക് മാനസിക പിരിമുറക്കം മാറ്റുന്നതിനായി ടെലിവിഷന്‍ വാങ്ങുന്നതിനായാണ് ഈ തുക കൈമാറിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാ.കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ്, സി.പി.ഐ (എം) വാടാനപ്പള്ളി ലോക്കല്‍ സെക്രട്ടറി കെ.എ വിശ്വംഭരന്‍ മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം നിസ്സാര്‍, സ്റ്റാ.കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുലേഖ ജമാലു, സബിത്ത് എ.എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.