കൊവിഡ് കാലത്ത് കുട്ടികളുടെ കരുതലിനായി 'ചിറകുകൾ' പദ്ധതിക്ക് ജില്ലയിൽ തുടക്കം.
തൃശ്ശൂർ :
കൊവിഡ് കാലത്ത് കുട്ടികൾക്കുണ്ടാവാൻ സാധ്യതയുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യവുമായി ചിറകുകൾ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഒല്ലൂർ വൈദ്യരത്നം, ചെറുതുരുത്തി പി എൻ എൻ എം എന്നീ ആയുർവേദ കോളേജുകളുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സ്കൂളിലെ പഠനം വീട്ടിലേയ്ക്ക് മാറിയപ്പോൾ കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും നന്നായി പഠിക്കാനുള്ള പൊടിക്കൈകളുംകൂട്ടുകാരെ കാണാത്ത വിഷമം മാറ്റാൻ, ഫോൺ അമിത ഉപയോഗം ഇല്ലാതെ പുതിയ രസകരമായ കളികൾക്കുള്ള മാർഗങ്ങളുമൊക്കെയായി രണ്ടാഴ്ച നീളുന്ന പരിശീലനമാണ് ഇതിലൂടെ നൽകുന്നത്. ഇതിലൂടെ നൽകുന്നത്.
അഞ്ച് മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാർ നേരിട്ട് ഫോണിൽ വിളിച്ച് നിർദ്ദേശങ്ങൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9744570055 എന്ന നമ്പരിൽ വിളിക്കാം.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സലജ കുമാരി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മനേജർ ഡോ എം എസ് നൗഷാദ്, വൈദ്യരത്നം ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ ഷീബ സുനിൽ, പി എൻ എൻ എം ആയുർവേദ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, വകുപ്പ് നോഡൽ ഓഫീസർമാരായ ഡോ പി എഡിസൺ, ഡോ കെ അനിത സുകുമാർ തുടങ്ങിയവർ പങ്കെടുത്തു.