കൊവിഡ് കാലത്ത് തുടക്കം കുറിച്ച ആധുനിക സാങ്കേതിക പാഠ്യപദ്ധതിയ്ക്ക് പിന്തുണയുമായി കൊടുങ്ങല്ലൂർ 37-ാം വാർഡ്.

കൊടുങ്ങല്ലൂർ 37-ാം വാർഡിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കൊടുങ്ങല്ലൂർ:

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന പിഞ്ചോമനകൾക്ക് സുമനസുകളുടെ സഹായത്താൽ മൊബൈൽ ഫോണും പഠനോപകരണങ്ങളും നൽകി 'വിദ്യ കൊണ്ട് പ്രബുദ്ധരാക്കുക' എന്ന സങ്കല്‌പവുമായി കൊടുങ്ങല്ലൂർ 37-ാം വാർഡ്. ചടങ്ങിൽ ദീർഘകാല അധ്യാപന സേവനത്തിൽ നിന്നും വിരമിക്കുന്ന മാതൃക അധ്യാപകൻ സജീഷ് മാഷിനു സ്നേഹാദരം സമർപ്പിച്ചു. കൗൺസിലർ ജ്യോതിലക്ഷ്മി രവി അധ്യക്ഷത വഹിച്ച ചടങ്ങ് വലപ്പാട് ഗ്രാമ പഞ്ചായത്ത് മെമ്പറും യുവമോർച്ച സംസ്ഥാന സെക്രട്ടറിയുമായ ഷൈൻ നെടിരിയിടിപ്പിൽ ഉദ്‌ഘാടനം ചെയ്തു. പഠനോപകരണ വിതരണോദ്ഘാടനം സജീഷ് മാഷ് നിർവഹിച്ചു. യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ബി ടി വെങ്കടേശ്വരൻ, ആർ ആർ ടി അംഗങ്ങളായ പ്രജീഷ് ചള്ളിയിൽ, കണ്ണൻ ശാന്തി, സന്തോഷ് ശാന്തി എന്നിവർ പങ്കെടുത്തു.

Related Posts