ക്വാറെന്റെയ്നിൽ കഴിയുന്നവർക്കും ലോക് ഡൗണിൽ ഒറ്റപ്പെട്ട് പോയവർക്കും വെച്ച് വിളമ്പുകയാണ് കൊടുങ്ങല്ലൂരിലെ ഒരു കൂട്ടം വീട്ടമ്മമാർ.
കൊവിഡ് കാലത്ത് സൗജന്യ ഭക്ഷണ വിതരണവുമായി കൊടുങ്ങല്ലൂരിലെ വീട്ടമ്മമാർ.
കൊടുങ്ങല്ലൂർ:
പുല്ലൂറ്റ് കോഴികടയിലുള്ള അഞ്ചംഗ വനിതാ സംഗമാണ് സൗജന്യ ഭക്ഷണ വിതരണം നടത്തിവരുന്നത്. കൊവിഡ് ബാധിച്ചും അല്ലാതെയും വീടുകളിൽ കഴിയുന്നവർക്കും ക്വാറെന്റെയ്നിൽ കഴിയുന്നവർക്കും ലോക് ഡൗണിൽ ഒറ്റപ്പെട്ട് പോയവർക്കും ഭക്ഷണം എത്തിച്ച് നൽകി മാതൃകയാവുകയാണ് ഈ വീട്ടമ്മമാർ. വ്യക്തിപരമായി തുടങ്ങിയ ഈ സേവനം ഇപ്പൊൾ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. ദിവസം മുപ്പതോളം പൊതിച്ചോറ് ഇവർ വിതരണം ചെയ്യുന്നുണ്ട്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശ ശിവൻ, ടി ആർ മിനി, നിരഞ്ജന പ്രദീപ്, സ്മിത ബാബു, എം എസ് അമ്പിളി എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. കോഴികട പ്രദേശത്ത് മാത്രം നടത്തിവന്ന ഭക്ഷ്യ വിതരണം ഇപ്പോൾ മറ്റിടങ്ങളിലേക്ക് കൂടി എത്തി തുടങ്ങി. വീട്ടമ്മമാരുടെ കൂട്ടായ്മയിലുള്ള ഭക്ഷ്യ വിതരണ പദ്ധതിക്ക് സഹായവുമായി നിരവധി പേർ എത്തുന്നുണ്ട്.