കൊവിഡ് കാലത്ത് സഹായവുമായി അഴീക്കോട് കൊട്ടിക്കലിലെ രണചേതന കൂട്ടായ്മ.
അഴീക്കോട്:
കൊവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും പ്രദേശവാസികൾക്കും വലിയ സഹായമാണ് അഴീക്കോട് രണചേതനയുടെ പ്രവർത്തനങ്ങൾ. ഭക്ഷ്യകിറ്റ് വിതരണം കൂടാതെ ക്ലബ് ഓഫീസ് കൊവിഡ് വാർ റൂമിനായി മെമ്പർക്ക് വിട്ടു നൽകികൊണ്ട് മികച്ച പ്രവർത്തനങ്ങളാണ് അഴീക്കോട് കൊട്ടിക്കലിലെ സാംസ്കാരിക കൂട്ടായ്മയായ രണചേതന നടത്തുന്നത്. കൊട്ടിക്കൽ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ എല്ലാ വീടുകളിലും സാമ്പാർകിറ്റ്, കപ്പ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഇതിനകം നൽകി കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങളായ ഉല്ലാസ് ഓട്ടറാടൻ, സി വി പ്രവീദ്, പ്രബിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്.